
മെയ്ഡ്-ഇന്‍-ഇന്ത്യ 5 ജി സേവനുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ. ലോകോത്തര നിലവാരത്തിലുള്ള 5 ജി സേവനം ഇന്ത്യയില്‍ ആരംഭിക്കാന്‍ ജിയോ 5 ജി സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. സ്‌പെക്ട്രം ലഭ്യമാകുമ്പോള്‍ തന്നെ ഈ 5 ജി ഉല്‍പ്പന്നം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 5 ജി പരിഹാരത്തിനായി ജിയോ പ്ലാറ്റ്ഫോംസ് സേവനം വാഗ്ദാനം ചെയ്യുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, മാധ്യമങ്ങള്‍, ധനകാര്യ സേവനങ്ങള്‍, പുതിയ വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവ പോലുള്ള ഒന്നിലധികം വ്യവസായ മേഖലകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
5 ജി സേവനത്തിനായുള്ള ഉപകരണങ്ങള്‍ മുഴുവന്‍ ജിയോ ജീവനക്കാരാണ് നിര്‍മ്മിച്ചതെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സ്‌പെക്ട്രം അനുവദിച്ചുകഴിഞ്ഞാല്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ തയ്യാറാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ആകാശ് അംബാനിയും പറഞ്ഞു.
വ്യത്യസ്തമേഖലകളില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ സാധ്യകള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആമസോണ്‍, നെറ്റ്ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്നപേരിലായിരിക്കും ഇത് അറിയപ്പെടുക. വോയ്സ് സര്‍ച്ച് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിക്കും.
ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കൊറോണ പ്രതിസന്ധിയെന്നും എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയും ലോകവും വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്നതില്‍ സംശയമില്ലെന്നും ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു. 150 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയെന്നും ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ജിയോ പ്ലാറ്റ്ഫോമിലെ 7.7 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ 33,737 കോടി നിക്ഷേപിക്കുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി എജിഎമ്മില്‍ വ്യക്തമാക്കി.