4ജി ശരാശരി ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമതായി തുടര്‍ന്ന് ജിയോ; തൊട്ടുപിന്നില്‍ എയര്‍ട്ടെല്‍; ശരാശരി അപ്‌ലോഡ് സ്പീഡില്‍ ഐഡിയ മുന്നില്‍; വോഡഫോണ്‍, ജിയോ, എയര്‍ട്ടെല്‍ എന്നിവ പിന്നാലെ

February 17, 2020 |
|
News

                  4ജി ശരാശരി ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമതായി തുടര്‍ന്ന് ജിയോ; തൊട്ടുപിന്നില്‍ എയര്‍ട്ടെല്‍; ശരാശരി അപ്‌ലോഡ് സ്പീഡില്‍ ഐഡിയ മുന്നില്‍; വോഡഫോണ്‍, ജിയോ, എയര്‍ട്ടെല്‍ എന്നിവ പിന്നാലെ

4ജി ശരാശരി ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമതായി തുടര്‍ന്ന് ജിയോ. തൊട്ടടുത്തുള്ള എയര്‍ട്ടെല്ലിനെ പിന്നിലാക്കിയാണ് ഇരട്ടി ഡേറ്റ സ്പീഡുമായി ജിയോ ഈ നേട്ടം കൈവരിച്ചത്. ജനുവരിയില്‍ പുറത്തുവന്ന ട്രായ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ വിവരം ലഭ്യമായിരിക്കുന്നത്.

ജിയോയുടെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 18.8 മെഗാബൈറ്റാണ്. എന്നാല്‍ തെട്ടുപിന്നിലുള്ള എയര്‍ട്ടെല്ലിന്റെ സ്പീഡ് 9.5 മെഗാബൈറ്റ് മാത്രമാണ്. എയര്‍ട്ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ 2ജി, 3ജി, 4ജി എന്നിങ്ങനെ നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ജിയോ 4ജി സേവനം മാത്രമാണ് തുടക്കം മുതലേ നല്‍കി വരുന്നത്. ട്രായ് റിപ്പോര്‍ട്ട് അനുസരിച്ച് വോഡഫോണിന്റെ ശരാശരി സ്പീഡ് 6.7 എംബിപിഎസും ഐഡിയയുടേത് 5.5 എംബിപിഎസും ആണ്. വോഡഫോണും ഐഡിയയും തങ്ങളുടെ ലയനം പ്രഖ്യാപിച്ചെങ്കിലും ട്രായ് വേര്‍തിരിച്ചുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ലയന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നതിനാലാണ്. 2018 മുതല്‍ കഴിഞ്ഞ 13 മാസങ്ങളായി ഏറ്റവും വേഗതയേറിയ ശരാശരി ഡൗണ്‍ലോഡ് സ്പീഡുമായി മികച്ച 4ജി സേവന ദാതാക്കളായി തുടരുകയാണ് റിലയന്‍സ് ജിയോ.

എന്നാല്‍ ഐഡിയ 4ജി അപ്‌ലോഡിംഗ് സ്പീഡില്‍ ഏറ്റവും മുന്നിലാണ്. ഒക്ടോബറിലും ഡിസംബറിലും ഉണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷം ജനുവരിയില്‍ വീണ്ടും നേട്ടം തിരിച്ചുപിടിച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെ വോഡഫോണും മുന്നേറുന്നു. ജനുവരിയില്‍ ഐഡിയ 4ജി അപ്ലോഡ് സ്പീഡ് 5.8 എംബിപിഎസ് രേഖപ്പെടുത്തി. തൊട്ടുപിന്നിലുള്ള വോഡഫോണ്‍ 5.4 എംബിപിഎസ് രേഖപ്പെടുത്തി. എന്നാല്‍ ജിയോയുടെ അപ്ലോഡ് സ്പീഡ് 4.4 എംബിപിഎസ് മാത്രമാണ്. എയര്‍ട്ടെല്ലിന്റേത് 3.8 എംബിപിഎസും.തല്‍ക്ഷണമുള്ള ഇന്റര്‍നെറ്റ് ഡേറ്റ ഉപഭോഗം അറിയാന്‍ കഴിയുന്ന മൈ സ്പീഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ട്രായ് ശരാശരി വേഗത നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved