ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 മുതല്‍ വിപണിയില്‍

September 06, 2021 |
|
News

                  ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 മുതല്‍ വിപണിയില്‍

സാധാരണക്കാരനും 4 ജി ഫോണ്‍ എന്ന പേരില്‍ എത്തുന്ന ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 മുതല്‍ വിപണിയില്‍ എത്തും. ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോണ്‍ ജിയോ ഇറക്കുന്നത്. 2021 ലെ റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി ഈ ഫോണ്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴും 2ജി ഫോണ്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ വലിയ ഒരു വിഭാഗത്തെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമമാണ് ഈ ബജറ്റ് ഫോണ്‍. ഗ്രാമങ്ങളിലെ സാധാരണക്കാരിലേക്കും എത്തിക്കു്നന തരത്തിലാകും ഫോണിന്റെ വിപണനമെന്നാണ് അറിയുന്നത്. പൂര്‍ണ്ണമായും ഒരു ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റ്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടും ഇതില്‍ ലഭിക്കും. മുന്നിലും പിന്നിലും ക്യാമറയുണ്ടാകും. എച്ച്ഡിആര്‍ മോഡ് അടക്കം ക്യാമറയില്‍ ലഭ്യമാകും.

ഫിംഗര്‍ പ്രിന്റ് സെന്‍സറും ലഭ്യമായേക്കാം, എന്നാല്‍ കമ്പനി ഉറപ്പുപറഞ്ഞിട്ടില്ല്. 5.5 ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പത്തിലായിരിക്കും സ്‌ക്രീന്‍. എച്ച്ഡി ഡിസ്പ്ലേ ഫോണിന് ഉണ്ടാകും. 3,000 എംഎഎച്ച് മുതല്‍ 4,000 എംഎഎഎച്ച് ആയിരിക്കും ബാറ്ററി. 3,500 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

Related Articles

© 2025 Financial Views. All Rights Reserved