
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദഫലങ്ങളില്‍ ജെഎം ഫിനാന്‍ഷ്യല്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തില്‍ 117.01 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പാദവാര്‍ഷിക ഫലങ്ങളില്‍ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളര്‍ച്ചയാണിത്. മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് കണക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്.
2021 ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 691.11 കോടി രൂപയായിരുന്നു. വളര്‍ച്ച 43.62 ശതമാനം. ഇതേ കാലയളവില്‍ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുന്‍വര്‍ഷം ഇതേ കാലയളവില്‍ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭ വര്‍ധനയാണു രേഖപ്പെടുത്തിയത്.
നോണ്‍ കണ്‍ട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 139.61 കോടി രൂപയായിരുന്നു. വളര്‍ച്ച 96.82 ശതമാനം. 2021 ജൂണ്‍ 30 നവസാനിച്ച ആദ്യ പാദത്തില്‍ നികുതിയും നോണ്‍ കണ്ടട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളര്‍ച്ച 117.01 ശതമാനം.