ഐടി മേഖലയില്‍ ആയിരത്തിലധികം ഒഴിവുകള്‍

September 13, 2021 |
|
News

                  ഐടി മേഖലയില്‍ ആയിരത്തിലധികം ഒഴിവുകള്‍

ഐടി മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന വെര്‍ചോല്‍ ജോബ്ഫെയറില്‍ എഴുപത്തിയഞ്ചിലധികം കമ്പനികള്‍ പങ്കെടുക്കും. ആയിരത്തിലധികം ഒഴിവുകളാണ് ഈ കമ്പനികളെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത്. പുതിയതായി ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും, ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവര്‍ ഉള്‍പ്പെടെ അപേക്ഷിക്കാം.

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലും, കൊച്ചി ഇന്‍ഫോപാര്‍ക്കിലും , കോഴിക്കോട് സൈബര്‍ പാര്‍ക്കിലുമായിട്ടാണ് ഒഴിവുകള്‍ ഉള്ളതെന്ന് പ്രതിധ്വനിയുടെ ട്രഷറര്‍ രാഹുല്‍ കൃഷ്ണ പറഞ്ഞു. തൊഴില്‍ തേടുന്നവര്‍ അയക്കുന്ന ബയോഡേറ്റകള്‍ ഒരു ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ പരിശോധിച്ചു അതാതു കമ്പനികള്‍ക്കു അയച്ചുകൊടുക്കും.ഈ മാസം 22 മുതല്‍ 30 വരെ ഇന്റര്‍വ്യൂകള്‍ നടക്കും. രജിസ്‌ട്രേഷന്‍ ഫീസുകള്‍ ഒന്നും ഈടാക്കുന്നില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

Related Articles

© 2025 Financial Views. All Rights Reserved