
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടെ പുതുതായി ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന സ്ഥിരജോലിക്കാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സര്‍വേ. അതേ സമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്ആര്‍ സര്‍വീസസ് കമ്പനിയായ ജീനിയസ് കണ്‍സല്‍ട്ടന്റാണ് സര്‍വേ നടത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിലുണ്ടായ വര്‍ധനവ് സ്ഥിരം ജോലിക്കാര്‍ക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ സ്ഥിരം ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും ഒരുപോലെയാണെന്ന് 43 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടത്.മെയ് 28 മുതല്‍ 2021 ജൂണ്‍ 30 വരെ ആയിരത്തിലധികം കമ്പനി നേതാക്കളും എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ ഓണ്‍ലൈനായി സര്‍വേ നടത്തിയിരുന്നു.'ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യ സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ വരവ് തൊഴിലവസരങ്ങളുടെ കാര്യത്തില്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. രാജ്യത്ത് ജോലിക്കെടുക്കുന്നതിലും വലിയ തോതിലുള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കാണ് തൊഴില്‍ നഷ്ടത്തിന് നിര്‍ണ്ണായകമായിത്തീര്‍ന്നതെന്നാണ് ജീനിയസ് കണ്‍സല്‍ട്ടന്‍സ് കമ്പനി സിഎംഡി ആര്‍പി യാദവ് പറഞ്ഞു. ഇ- കൊമേഴ്‌സ് അടക്കമുള്ള മേഖലകളില്‍ താല്‍ക്കാലിക ജോലിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
സര്‍വേയില്‍ 69 ശതമാനം ആളുകളും യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലയാണ് ഏറ്റവും ദുര്‍ബലമെന്നാണ് അഭിപ്രായപ്പെട്ടത്, തൊട്ടുപിന്നാലെ നിര്‍മ്മാണ മേഖലയും മാധ്യമ, വിനോദ വ്യവസായരംഗത്തും പ്രതിസന്ധിയുണ്ടെന്നും പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തോടെ രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളും മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.