
ഗ്രാമീണ മേഖലയിലെ വലിയ നേട്ടങ്ങളുടെ ഫലമായി, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ 21-ന് അവസാനിച്ച ആഴ്ചയില്‍ പ്രീ-ലോക്ക്ഡൗണ്‍ നിലയായ 8.5 ശതമാനമായി കുറഞ്ഞെന്ന് ഇക്കണോമിക് തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇക്കണോമി (സിഎംഐഇ) അറിയിച്ചു. നിരക്ക് മാര്‍ച്ചില്‍ 8.75 ശതമാനത്തില്‍ നിന്ന് ഏപ്രില്‍, മെസ് മാസങ്ങളില്‍ 23.5 ശതമാനമായി ഉയര്‍ന്നിരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലിത് 27.1 ശതമാനത്തിലെത്തിയിരുന്നു.
ഗ്രാമീണ മേഖലയിലെ നേട്ടങ്ങള്‍ അടുത്ത മാസങ്ങളില്‍ പോലും വലിയ തോതിലുള്ളവയാകാമെന്നാണ് സിഎംഐഇ സര്‍വേ വ്യക്തമാക്കുന്നത്. കൊവിഡ് 19 മഹാമാരി മൂലം തൊഴില്‍ നഷ്ടമെന്ന പ്രശ്നം നേരിടുന്ന സര്‍ക്കാരിന് ഏറ്റവും പുതിയ കണക്കുകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. സിഎംഐഇ സര്‍വേ പ്രകാരം ജൂണ്‍ ആദ്യ മൂന്ന് ആഴ്ചകളില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി 17.5 ശതമാനമായി കുറഞ്ഞു, പിന്നീട് 11.6 ശതമാനവും ഇപ്പോള്‍ 8.5 ശതമാനവുമായി. ലോക്ക്ഡൗണില്‍ നിന്ന് കൂടുതല്‍ പട്ടണങ്ങളും നഗരങ്ങളും ഉയര്‍ന്നുവരികയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയും ചെയ്തതാണ് ഇതിന് കാരണം.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫലമായി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതും കാരണമായി. 'ഗ്രാമീണ ഇന്ത്യയിലാണ് തൊഴില്‍ മേഖലയിലെ വലിയ നേട്ടം. വരും മാസങ്ങളില്‍ ഇതുമൂലം കൂടുതല്‍ നേട്ടങ്ങള്‍ കാണാനിടയുണ്ട്. അല്ലെങ്കില്‍ നിലവിലെ നേട്ടങ്ങള്‍ നിലനിര്‍ത്താം,' സിഎംഐഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് വ്യസ് വ്യക്തമാക്കി. മെയ് മാസത്തില്‍ സൃഷ്ടിച്ച വ്യക്തിഗത ദികവസത്തെ തൊഴിലുകള്‍ 565 ദശലക്ഷം വരെ വര്‍ധിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
2019 മെയ് മാസത്തില്‍ ഈ പദ്ധതി പ്രകാരം സൃഷ്ടിച്ച 370 ദശലക്ഷം വ്യക്തി-ദിവസ ജോലികളെക്കാള്‍ 53% കൂടുതലാണിത്. പദ്ധതി തങ്ങളുടെ തൊഴില്‍ ദുരിതാശ്വാസ നടപടികളെ വളരെ വേഗത്തില്‍ ശക്തിപ്പെടുത്തുന്നവെന്നാണ് ജൂണിലെ ഭാഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തി-ദിവസ ജോലികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 65% ആണെന്ന് സിഎംഐഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എംജിഎന്‍ആര്‍ഇജിഎ -ക്കൊപ്പം ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയുടെ ഓവര്‍ലാപ്പ് വ്യക്തമല്ലെന്നും വ്യാസ് പറയുന്നു. എന്നിരുന്നാലും, ഒക്ടോബര്‍ വരെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറവായിരിക്കാമെന്ന് പ്രതീക്ഷിക്കാമെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.