
ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ താല്‍ക്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയില്‍ വീണ്ടും ജോണ്‍സന്റെ ഉത്പാദനം ആരംഭിക്കുകയാണ്. ഹിമാചല്‍പ്രദേശിലെ ബാദ്ദിയയിലെ പ്ലാന്റുകളില്‍ ജോണ്‍സണ്‍സ് ബേബീസ് പൗഡറിന്റെ ഉത്പാദനം പുനരാരംഭിക്കുകയാണ്. ആസ്ബറ്റോസ് അടങ്ങിയില്ലെന്ന പരിശോധനകള്‍ക്ക് ശേഷം വീണ്ടും ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളറുടെ നിഗമനത്തിലും ഗവേഷണ ലാബുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ് വീണ്ടും അംഗീകാരം നല്‍കുന്നത്. ലോകത്തെമ്പാടുമുള്ള ജെ ആന്‍ ജെ ബ്രാഞ്ചുകള്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ജെ & ജ പ്രസ്താവനയില്‍ പറയുന്നു.
ജെ ആന്റ് ജെ പദാര്‍ത്ഥങ്ങളില്‍ ആസ്ബസ്‌റ്റോസിന്റെ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിുന്നു. കമ്പനികളില്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് ബേബി പൗഡര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടത്. പൗഡറില്‍ ആസ്‌ബെസ്റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ജോണ്‍സണ്‍ പൂര്‍ണ്ണമായും സ്വതന്ത്രമായി ആഗോള നിയന്ത്രണങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ടെസറ്റുകള്‍ക്കായി അതിന്റെ സൗന്ദര്യവര്‍ദ്ധക ടോള്‍ സ്രോതസുകളും പ്രോസസ്സ് ചെയ്ത ടാല്‍ക്കുകളും റെഗുലേറ്റര്‍മാര്‍ക്ക് പരീക്ഷണത്തിനായി ലഭ്യമാക്കിയിട്ടുണ്ട്, ജെ ആന്‍ ജെ വക്താവ് മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആസ്ബറ്റോസില്ലാത്തതാണ് എന്ന് സ്ഥിരീകരിക്കുന്നു. ഇന്ത്യയില്‍ ഡ്രഗ്‌സ് റെഗുലേറ്റര്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് ഉണ്ടോ എന്ന് പരിശോധിച്ച് ഡിസംബറില്‍ ടാല്‍കിന്റെ പരിശോധന നടത്തി.
വിപണിയില്‍ നാലായിരത്തോളം വരുന്ന ബേബി മാര്‍ക്കറ്റുകളുണ്ട് ജെ ആന്റ് ജെ കമ്പനിക്ക്. മറ്റുള്ള പല കമ്പനികളും ജോണ്‍സണിനോട് മത്സരിക്കാന്‍ കിടപിടിക്കുകയാണ്. ഡാബര്‍ ഇന്ത്യയും ഹിമാലയ മരുന്ന് കമ്പനിയുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ രണ്ട് വര്‍ഷം മുന്‍പ് ഡോവ് എന്ന പേരില്‍ ശിശു സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങിയിരുന്നു.