
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ജെഎസ്ഡബ്ല്യു സ്റ്റീല്‍ 500 മില്യണ്‍ ഡോളര്‍ ഡോളറിന്റെ കടപത്രങ്ങള്‍ പുറത്തിറക്കാന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നീക്കം നടത്തുന്നു. കടപത്രങ്ങളുടെ അവതരണം നടത്താന്‍ കമ്പനി അന്താരാഷ്ട്ര തലത്തില്‍ 11 ബാങ്കുകളെ സജ്ജന്‍ ജിന്‍ഡാലെന്ന കമ്പനി പ്രമോട്ടറിന്റെ റോളില്‍ നിയോഗിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി കടപത്രങ്ങള്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യം ചില ദേശി മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
നിലവിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, കമ്പനിയുടെ കരുതല്‍ ധനം വര്‍ധിപ്പിക്കാനും വേ്ണ്ടിയാണ് കമ്പനി ഉടന്‍ തന്നെ കടപത്ര അവസരണം നടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത്. കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കടപത്ര വില്‍പ്പനയിലൂടെ സാധ്യമാകുമെനന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം കമ്പനിയുടെ കടപത്ര അവതരണത്തിനായി യുറോപിലെയും യുഎസിലെയും 11 അന്താരാഷ്ട്ര ബാങ്കുകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കമ്പനിക്ക് കൂടുതല്‍ വായ്പാ സഹായം നല്‍കിയ ബാങ്കുകളാണിതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിദേശ നിക്ഷേപത്തിലൂടെ കൂടുതല്‍ തുക സമാഹരിക്കാന്‍ കമ്പനി നടത്തുന്ന രണ്ടാമത്തെ നീക്കമാണിത്. 500 മില്യണ്‍ ഡോളറാണ് ഈ ദിവസങ്ങളില്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളത്. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും, അന്താരാഷ്ട്ര തലത്തില്‍ സ്റ്റീല്‍ ഉത്പ്പാദന മേഖല വിപുലപ്പെടുത്താനും വേണ്ടിയാണ് കമ്പനി 500 മില്യണ്‍ ഡോളര്‍ സമാഹരണം പൂര്‍ത്തീകരിക്കാനുള്ള നീക്കം നടത്തുന്നത്.