
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്തതോടെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി ഇടിഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നതും ജൂണ്‍ മാസത്തില്‍ ഇറക്കുമതി കുറയാനിടയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനമാണ് ഇടിവ്.
അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുകയും നിരവധി ജ്വല്ലറി ഷോപ്പുകള്‍ അടയ്ക്കുകയും ചെയ്തതാണ് ഇറക്കുമതി കുറയാന്‍ ഇടയാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി പ്രമുഖ ബിസിനസ് മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ 11 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ.
കഴിഞ്ഞ വര്‍ഷം ഇത് 77.73 ടണ്ണായിരുന്നു. ജൂണ്‍ മാസത്തെ ഇറക്കുമതി 608.76 മില്യണ്‍ ഡോളറായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 2.7 ബില്യണ്‍ ഡോളറായിരുന്നു.