മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസറുമായി ജ്യോതി ലബോറട്ടറീസ്

April 22, 2020 |
|
News

                  മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസറുമായി ജ്യോതി ലബോറട്ടറീസ്

കൊച്ചി: കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ച് ജ്യോതി ലാബ്‌സ് ലിമിറ്റഡ്. നിലവിലെ സാഹചര്യത്തില്‍ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ രോഗ പ്രതിരോധ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത് കമ്പനി അധികൃതർ അറിയിച്ചു. ആല്‍ക്കഹോളിന് പുറമെ വേപ്പ് മിശ്രിതം കൂടി അടങ്ങിയ മാര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9 ശതമാനം രോഗാണുക്കളെയും നശിപ്പിക്കുമെന്നാണ് രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് ലിമിറ്റഡ് അവകാശപ്പടുന്നത്. സോപ്പ്, വെള്ളം എന്നിവയുടെ അഭാവത്തില്‍ ഇത് പരമാവധി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

40 മി.ലി അളവിലുള്ള ബോട്ടിലിന് 20 രൂപയാണ് വില. ഫ്ലിപ് ഓപ്പണോടു കൂടിയ പോക്കറ്റ് സൈസ് ബോട്ടിലുകളായതിനാല്‍ എളുപ്പം കൊണ്ടുനടക്കാനും സാധിക്കും. കോവിഡ് 19-നെ നേരിടുന്നതില്‍ കൂടുതല്‍ അർഥവത്തായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് കമ്പനി മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിച്ചതെന്ന് ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍. പറഞ്ഞു. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി ആരോഗ്യ-ശുചിത്വ മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന പുതിയ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചെന്നും മിതമായ നിരക്കില്‍ ഒരു ഉല്‍പന്നം വാഗ്ദാനം ചെയ്യുന്നതിലൂടെ സമൂഹത്തെ സേവിക്കാനുള്ള സവിശേഷ അവസരം കൂടിയാണിതെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved