
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ജ്യോതി ലാബ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.41 ശതമാനം വര്‍ധിച്ച് 36.94 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 27.28 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 495.11 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 10.42 ശതമാനം ഉയര്‍ന്ന് 546.71 കോടി രൂപയായി.
വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികള്‍ക്കിടയിലും തങ്ങള്‍ സ്ഥിരമായ വളര്‍ച്ച കൈവരിച്ചു. നിര്‍വ്വഹണത്തിലുള്ള തങ്ങളുടെ അതീവ ശ്രദ്ധയാണ് കഴിഞ്ഞ കുറച്ച് പാദങ്ങളിലെ ഇരട്ട അക്ക വരുമാന വളര്‍ച്ച നിലനിര്‍ത്തുന്നതെന്ന് ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍.ജ്യോതി പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 14.65 ശതമാനം വര്‍ധിച്ച് 507.73 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 442.84 കോടി രൂപയായിരുന്നു. മാര്‍ഗോ, ഹെന്‍കോ, പ്രില്‍, ഉജാല തുടങ്ങിയവ കമ്പനിയുടെ ബ്രാന്‍ഡുകളാണ്. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇന്‍പുട്ട് ചെലവ് മാര്‍ജിനുകളെ ബാധിച്ചു.