
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്ക്ക് ലിമിറ്റഡ് പദ്ധതിക്കായി തുക വകയിരുത്തിയതിലുള്ള അപാകത പരിഹരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 7 വര്‍ഷത്തേക്ക് കണക്കാക്കുന്നതിന് പകരം ഒരു വര്‍ഷത്തേക്ക് മാത്രമായിരുന്നു കണ്ടത്. ഒരു വര്‍ഷത്തേക്ക് 104.4 കോടിരൂപയാമ് ആദ്യം നിശ്ചയിച്ചിരുന്നത്. ഏഴ് വര്‍ഷത്തേക്ക് ഭരണാനുമതി നല്കിയപ്പോള്‍ 1028.2 കോടിരൂപയായി.
സംസ്ഥാനത്താകെ നെറ്റ് വര്‍ക്ക് സജ്ജമാക്കുന്നതിനുള്ള രണ്ട ്‌വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള ചെലവും മൂലധന ചെലവും ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിപാലന ചെലവും ഉള്‍പ്പെടെ 1531.68 കോടിക്ക് ഇപ്പോള്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിഡബ്യുസി എന്ന ലോക നിലവാരത്തിലുള്ള സ്ഥാപനമാണ് കെ.ഫോണ്‍ സാധ്യതാ പഠനം നടത്തിയത്. അവര്‍ക്ക് പറ്റിയ അബദ്ധമാണ് കണക്കിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണ്‍ പദ്ധതി പൊതുമേഖലാ സംരംഭം തന്നെയാണ്. സ്വകാര്യ ഏജന്‍സികളെ നിയോഗിച്ചത് പദ്ധതി നിര്‍വഹണത്തിന് നിശ്ചിത കാലയളവിലേക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്,റെയില്‍ ടെല്‍,കൊറിയന്‍ ആസ്ഥാനമായുള്ള എല്‍എസ് കേബിള്‍,എസ്ആര്‍ഐടി എന്നീ കമ്പനികളാണ് കെ.ഫോണിനായുള്ള കണ്‍സോര്‍ഷ്യത്തിലുള്ളത്.