90ാം വാര്‍ഷികത്തിലേക്ക് കള്ളിയത്ത് ടിഎംടി; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികസഹായ പദ്ധതി പ്രഖ്യാപിച്ചു

December 17, 2019 |
|
News

                  90ാം വാര്‍ഷികത്തിലേക്ക് കള്ളിയത്ത് ടിഎംടി; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികസഹായ പദ്ധതി പ്രഖ്യാപിച്ചു

കൊച്ചി: സ്റ്റാര്‍ട്ടപ്പ് സഹായ പദ്ധതികള്‍ക്ക് തുടക്കംകുറിച്ച് കള്ളിയത്ത് ഗ്രൂപ്പ്. വരുന്ന പത്ത് വര്‍ഷത്തില്‍ എല്ലാ വര്‍ഷവും മികച്ച ബിസിനസ് ആശയവുമായി വരുന്ന യുവസംരംഭകര്‍ക്ക് കമ്പനി സഹായം നല്‍കും. കമ്പനിയിലെ ആഭ്യന്തരസംഘമാണ് ബിസിനസ് ആശയം തെരഞ്ഞെടുക്കുക. കമ്പനിയുടെ പത്താംവാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടിയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് അറിയിച്ചു. ഇതിന് പുറമേ സ്റ്റീല്‍ വ്യവസായ സ്ഥാപനമായ കള്ളിയത്ത് നൂറാം വാര്‍ഷികത്തിലേക്കായി നൂതനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 1929ല്‍ കള്ളിയത്ത് അബ്ദുല്‍ഖാദര്‍ ഹാജി സ്ഥാപിച്ച സ്ഥാപനാണിത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വ്യക്തമാക്കികൊണ്ട് വരും വര്‍ഷങ്ങളില്‍ നൂതനമായ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

കമ്പനിയുടെ പാലക്കാട്ടെ  അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറിയുടെ ഉല്‍പ്പാദനശേഷി  കമ്പനി വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. ഇതിന്റെ ഭാഗമായി നാല്‍പത് ടണ്ണായിരുന്ന  ഉല്‍പ്പാദനശേഷി 200 ടണ്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പിഎല്‍സി കണ്‍ട്രോള്‍ഡ് കണ്ടിന്യൂയസ് ലിനിയര്‍ റോളിങ് മില്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചിരുന്നു. സ്റ്റീല്‍ ബില്ലെറ്റുകള്‍ 23 പാസുകളിലൂടെ കടന്നുപോകുമ്പോള്‍ സെക്കന്റില്‍ 30 മീറ്റര്‍ എന്ന മികച്ച ഉല്‍പ്പാദന വേഗത കൈവരിക്കാന്‍ സാധിക്കുന്നുവെന്നതാണ് പിഎല്‍സി കണ്‍ട്രോള്‍ഡ് കണ്ടിന്യൂയസ് ലീനിയര്‍ റോളിങ് മില്ലിന്റെ സവിശേഷത. കഴിഞ്ഞ 90 വര്‍ഷത്തിനിടെ മറ്റേതൊരു ടിഎംടി ബ്രാന്റുകളേക്കാളും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കള്ളിയത്തിന് സാധിച്ചിട്ടുണ്ടെന്ന് കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത് അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved