
ക്രിസ്തുമസ് ഓഫറുകള്‍ പ്രഖ്യാപിച്ച് കല്യാണ്‍ ജുവല്ലേഴ്‌സ്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സമ്മാനങ്ങളും പണിക്കൂലിയില്‍ ഇളവുകള്‍ മുപ്പത് ശതമാനം വരെയും കമ്പനി പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് ഹോം അപ്ലയന്‍സസ്, മൊബൈല്‍ ഫോണുകള്‍,റഫ്രിജറേറ്റര്‍,ടെലിവിഷന്‍ എന്നിവയാണ് സമ്മാനം ലഭിക്കുക. ക്രിസ്തുമസ് പര്‍ച്ചേസുകള്‍ക്ക് പണിക്കൂലി മൂന്ന് ശതമാനം മുതലാണ് ഈടാക്കുക.
കേരളത്തിലെ കല്യാണ്‍ ജുവല്ലറി ഷോറൂമുകളില്‍ 2020 ജനുവരി 31 വരെയാണ് ഓഫറുകള്‍ ലഭിക്കുക. ക്രിസ്തുമസ് കാലത്ത് ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജുവല്ലേഴ്‌സ് ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്‍ അറിയിച്ചു. മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിവാഹ നാളുകളാണ്. ഇക്കാലയളവില്‍ പരമാവധി നേട്ടം കൊയ്യാനാണ് ഓഫറുകളുമായി കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ശ്രമം. മള്‍ട്ടി-ഓഫര്‍ ക്രിസ്തുമസ്,വിവാഹ ഷോപ്പിങുകള്‍ക്കും പ്രയോജനകരമാകും. ക്രിസ്തുമസ് പ്രമാണിച്ച് കൂടുതല്‍ ബ്രാന്റുകളുടെ ഇളവുകളും ഓഫറുകളും ഉണ്ടാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ.