ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്

December 10, 2021 |
|
News

                  ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്‌സ് ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോര്‍ച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളുടെ പട്ടികയില്‍ 164 ാമതാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. ഇതാദ്യമായാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടുന്നത്.

ഈ നേട്ടം ഏറെ അഭിമാനകരമായി കാണുന്നുവെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഉപയോക്താക്കളുടെ പിന്തുണയുമാണ് ഈ നേട്ടത്തിലെത്തിച്ചത്. തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുവാന്‍ പ്രചോദനമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

വിറ്റുവരവിന്റെയും മൊത്തവരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് പട്ടികയില്‍ ഒന്നാമത്. 2019 ല്‍ ഡിലോയിറ്റിന്റെ ഗ്ലോബല്‍ ടോപ് 100 ലക്ഷ്വറി ബ്രാന്‍ഡ്‌സ് ലിസ്റ്റിലും കല്യാണ്‍ ജ്വല്ലേഴ്‌സ് സ്ഥാനം നേടിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved