കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തു; വിപണി മൂല്യം 7,756.30 കോടി രൂപ

March 27, 2021 |
|
News

                  കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തു; വിപണി മൂല്യം 7,756.30 കോടി രൂപ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്‌സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണല്‍ സ്റ്റോക് എക്‌സ്ചേഞ്ചിലും (എന്‍.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എന്‍.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി.

കമ്പനിയുടെ നാള്‍വഴികള്‍ വിശദീകരിച്ച അദ്ദേഹം ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും നന്ദി പറഞ്ഞു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നില്‍ 1,175 കോടി രൂപയാണ് കല്യാണ്‍ ജൂവലേഴ്സ് സമാഹരിച്ചത്.

ഓഹരികള്‍ ഇഷ്യു വിലയായ 87 രൂപയില്‍ നിന്ന് 13.45 ശതമാനം ഡിസ്‌കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യില്‍ വ്യാപാരം തുടങ്ങിയത്. എന്‍.എസ്.ഇ.യില്‍ 73.95 രൂപയിലും. പിന്നീട് വില ഉയര്‍ന്ന് എന്‍.എസ്.ഇ.യില്‍ 74.35 രൂപയിലും ബി.എസ്.ഇ.യില്‍ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ 81 രൂപ വരെ വില ഉയര്‍ന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved