കല്യാണ്‍ ജൂവലേഴ്സിന് നേട്ടം; വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച

April 09, 2021 |
|
News

                  കല്യാണ്‍ ജൂവലേഴ്സിന് നേട്ടം; വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച

കൊച്ചി: പ്രമുഖ സ്വര്‍ണാഭരണ വിപണന ശൃംഖലയായ കല്യാണ്‍ ജൂവലേഴ്സ് 2021 മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഏതാണ്ട് 60 ശതമാനം വളര്‍ച്ച കൈവരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 35 ശതമാനമായിരുന്ന വരുമാന വളര്‍ച്ച മാര്‍ച്ചില്‍ വന്‍തോതില്‍ ഉയരുകയായിരുന്നു. 2020 മാര്‍ച്ചില്‍ കോവിഡ് ലോക്ഡൗണ്‍ മൂലം വരുമാനം വന്‍തോതില്‍ കുറഞ്ഞിരുന്നു.

ഇന്ത്യയില്‍ എല്ലാ പ്രദേശത്തുനിന്നുള്ള കച്ചവടത്തിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയാണ് മുന്നില്‍. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഏതാണ്ട് 20 ശതമാനം ഇടിവുണ്ടായി. അവിടെ, 37 സ്റ്റോറുകളില്‍ ഏഴെണ്ണം പൂട്ടിയതും വരുമാനം കുറയാന്‍ ഇടയാക്കി. അതേസമയം, കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുകയാണെന്ന് കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ മഹാരാഷ്ട്രയിലുള്ള ഒമ്പതു സ്റ്റോറുകള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് കമ്പനി വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved