200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി കല്യാണ്‍

April 04, 2022 |
|
News

                  200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി കല്യാണ്‍

200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി കല്യാണ്‍. പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി കല്യാണ്‍ ജ്വല്ലേഴ്‌സ് അനുബന്ധ സ്ഥാപനമായ കല്യാണ്‍ ജ്വല്ലേഴ്‌സ് എഫ്സെഡ്ഇ വഴി 200 മില്യണ്‍ ഡോളര്‍ സമാഹരിക്കും. യുഎസ് ഡോളറിലുള്ള സീനിയര്‍ ഫിക്സഡ്-റേറ്റ് നോട്ടുകള്‍ (ബോണ്ടുകള്‍) വഴിയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് എഫ്സെഡ്ഇ ഈ തുക സമാഹരിക്കുകയെന്ന്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യയ്ക്കും, കല്യാണ്‍ ജ്വല്ലേഴ്‌സ് എഫ്സെഡ്ഇ ഇഷ്യൂ ചെയ്യുന്ന ഫിക്സഡ്-റേറ്റ് നോട്ടുകള്‍ക്കും ബി റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഫിക്സഡ്-റേറ്റ് നോട്ടുകളില്‍ നിന്നും ലഭിക്കുന്ന തുക പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായും, ഇടപാട് ഫീസ് അടയ്ക്കുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഈ നോട്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved