
കര്‍ണാടക തുറമുഖം,ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സ് ഉച്ചകോടി തുടങ്ങി. മംഗലാപുരം ഓഷ്യന്‍ പേളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഷിപ്പിങ്,എക്‌സ്‌പോര്‍ട്ട് മേഖലയിലുള്ള വ്യാപാരികളാണ് പങ്കെടുക്കുന്നത്. ഷിപ്പിങ് പോര്‍ട്ട്‌സ്, കാര്‍ഗോ,ലോജിസ്റ്റ് തുടങ്ങിയ മേഖലകളിലെ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നത്.
ന്യൂമംഗലാപുരം പോര്‍ട്ട് ട്രസ്റ്റും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ആന്റ് ഇന്ത്യ സീട്രേഡും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മംഗലാപുരം,കര്‍ണാടക ചരക്ക് നീക്ക മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ട്രെന്‍ഡുകള്‍ ഉച്ചകോടിയില്‍ വിശദമായി ചര്‍ച്ച ചെയ്യുും. ലോജിസ്റ്റിക് സേവനദാതാക്കള്‍,നയരൂപീകരണ നിര്‍മാതാക്കള്‍,റെഗുലേറ്ററി അധികൃതര്‍ തുടങ്ങിയവര്‍ ഉച്ചകോടിയിലേക്ക് എത്തിയിട്ടുണ്ട്.