നമ്പര്‍ വണ്‍: ഇന്റര്‍നെറ്റ് കണക്ഷനില്‍ ദേശീയ തലത്തെയും മറികടന്ന് കേരളം

August 28, 2021 |
|
News

                  നമ്പര്‍ വണ്‍: ഇന്റര്‍നെറ്റ് കണക്ഷനില്‍ ദേശീയ തലത്തെയും മറികടന്ന് കേരളം

ഇന്റര്‍നെറ്റ് കണക്ഷനില്‍ ദേശീയ തലത്തെയും മറികടന്ന് കേരളം. ദേശീയതലത്തില്‍ 100ല്‍ 60 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ കേരളത്തിലിത് 85 ആണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നഗരങ്ങളേക്കാള്‍ ഗ്രാമീണ മേഖലയിലുള്ളവരാണ് കൂടുതലായും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ നഗര മേഖലയിലുള്ള 100 ല്‍ 71 പേര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളതെങ്കില്‍ ഗ്രാമീണ മേഖലയില്‍ 100 പേര്‍ക്ക് 119 ഇന്റര്‍നെറ്റ് കണക്ഷനുകളാണുള്ളത്. ദേശീയതലത്തില്‍ ഗ്രാമീണ മേഖലയില്‍ 100 ല്‍ 36 പേര്‍ക്കും നഗരമേഖലയില്‍ 100 പേര്‍ക്ക് 107 ഇന്റര്‍നെറ്റ് കണക്ഷനുമാണുള്ളത്.

അതേസമയം രാജ്യത്തെ ആകെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 96.77 ഉം മൊബൈല്‍ കണക്ഷനുകളാണ്. 3.15 ശതമാനം മാത്രമാണ് ബ്രോഡ്ബാന്റ്/ ഫൈബര്‍ കണക്ഷനുകളുള്ളത്. കൂടാതെ, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ മുന്നില്‍നില്‍ക്കുന്നത് ജിയോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനില്‍ 52.91 ശതമാനം പങ്കും ജിയോയുടേതാണ്. എയര്‍ടെല്ലിന് 26.68 ശതമാനവും വോഡഫോണിന് 17.5 ശതമാനവും പങ്കാളിത്തമാണുള്ളത്. എന്നാല്‍ ബിഎസ്എന്‍എല്ലിന് മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 2.81 ശതമാനം മാത്രമാണ് പങ്കാളിത്തമെങ്കില്‍ ബ്രോഡ്ബാന്റ് അടക്കമുള്ള വയേര്‍ഡ് കണക്ഷനുകളില്‍ 38.52 ശതമാനം പങ്കാളിത്തമാണുള്ളത്. 10 ശതമാനം പങ്കാളിത്തവുമായി റിലയന്‍സാണ് രണ്ടാമതുള്ളത്.

കൂടാതെ, 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലും വര്‍ധനവുണ്ടായതായി ട്രായ് റിപ്പോര്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം മുന്‍പാദത്തേക്കാള്‍ നാല് ശതമാനം വര്‍ധിച്ച് 825.30 ദശലക്ഷമായാണ് ഉയര്‍ന്നത്. ഇതില്‍ 26 ദശലക്ഷമാണ് വയേര്‍ഡ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം.

Read more topics: # internet connectivity,

Related Articles

© 2025 Financial Views. All Rights Reserved