കേരളാ ബാങ്ക് ലയനം; 21 ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

November 29, 2019 |
|
News

                  കേരളാ ബാങ്ക് ലയനം; 21 ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ലയനനടപടികള്‍ ത്വരിതഗതിയിലാകും. ലയനത്തിന് എതിരെ മലപ്പുറം ജില്ലാസഹകരണ ബാങ്ക് അധികൃതര്‍ അടക്കം സമര്‍പ്പിച്ച 21 ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് മുഷ്താഖാണ് ഹര്‍ജികള്‍ തള്ളിയത്. ഇതേതുടര്‍ന്ന് ലയനനടപടികള്‍ വേഗത്തിലാകും. മാര്‍ച്ച് 31 വരെയാണ് ജില്ലാബാങ്കുകളുടെ ലയനത്തിന് ആര്‍ബിഐ സമയം അനുവദിച്ചത്. 

അതേസമയം ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നിലവില്‍ വലിയ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തസ്തിക ഏകീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. അതേസമയം തസ്തിക ഏകീകരണത്തലൂടെ ജീവനക്കാരുടെ തൊഴില്‍ നഷ്ടടമായേക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജീവക്കാരുടെ എണ്ണം കുറക്കണമെന്ന 

കുറയ്ക്കണമെന്ന എം എസ് ശ്രീറാം കമ്മിറ്റി പഠന റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ഇല്ലെന്നുമുള്ള ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  ജില്ലാ സഹകരണ ബാങ്കുകളില്‍ 6098 ഉം സംസ്ഥാന സഹകരണ ബാങ്കില്‍ 293  ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved