
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കേരളാ ബാങ്കിന് അനുമതി നല്‍കിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. കേരളപ്പിറവി ദിനത്തില്‍ കേരളാ ബാങ്ക് പ്രാബല്യത്തില്‍ വരികയും ചെയ്യും. എന്നാല്‍ കേരളാ ബാങ്കുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളം വരും കാലത്ത് കൈവരിക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലാണ് കേരളാ ബാങ്കെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എസ്ബിടി എസ്ബിഐയില്‍ ലയനം നടത്തിയതോടെ സംസ്ഥാനത്ത് ശക്തമായ വാണിജ്യ പ്രാപ്തിയുള്ള ഒരു ബാങ്കെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ ബാങ്ക് രൂപീകൃതമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. പിന്നീടത് ഇടത് മുന്നണിയും, സംസ്ഥാന മന്ത്രിസഭയും കയ്യടിച്ച് പാസാക്കുകയായിരുന്നു.
കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകും. കൂടുതല്‍ മൂലധ സമാഹരണവും കേരള ബാങ്ക് രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാകും. പക്ഷേ കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങളുണ്ട്. 14 ജില്ലാ ബാങ്കുകളിലായി നിലവില്‍ 294 ഡയറക്ടര്‍മാരാണ് ആകെയുള്ളത്. പ്രത്യേക ഭരണസമിതിയുമുണ്ട്. എന്നാല്‍ ഈ ചുമതലകളെല്ലാം വഹിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് വേണ്ടിയുള്ള ചിലവുകള്‍ കുറക്കാന്‍ കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളെ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം നിയമനങ്ങളിലടക്കം വന്‍ അഴിച്ചുപണികള്‍ നടത്താനാകും സംസ്ഥാന സര്‍ക്കാര്‍ മുതിരുക.
കേരള ബാങ്കെന്ന സ്വപ്‌നം പൂവണിയുമ്പോള്‍ നിയമനത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒഴിവാക്കാനാകും. നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും കഴിയും. എന്നാല്‍ മൂലധന സമാഹരണത്തിലൂടെ വന്‍ നേട്ടം കൊയ്യാന്‍ കേരളാ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ മൂലധനവുമായാണ് കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കാന്‍ പോവുക. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ആകെ വരുന്ന പ്രവര്‍ത്തന മൂലധനമാണിത്. വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാനും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കേരളാ ബാങ്കിന് കൂടുതല്‍ മൂലധന സമാഹരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ സഹകരണ മേഖല പരാമ്പരാഗതമായി പിന്തുടര്‍ന്ന് പോകുന്ന ത്രിതല ബാങ്കിങ് വ്യവസ്ഥ ഇനിയുണ്ടാകില്ല. സഹകരണ നിയമത്തിലടക്കം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഭേഗദതിയാണ് ഇതിനകം തന്നെ വരുത്തിയിട്ടുള്ളത്. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ തന്നെ ഇതിനകം നടന്നേക്കും. പ്രഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ മൂന്നു തട്ടുകളിലായി നിലനില്‍ക്കുന്ന സഹകരണരംഗം, രണ്ടു തട്ടുകളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകും.
കേരളാ ബാങ്ക് രൂപീകൃതമാകുമ്പള്‍ സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കും. സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്ന നീക്കത്തിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജനടക്കമുള്ളവര്‍ നീങ്ങുന്നത്. കേരളാ ബാങ്ക് രൂപീകൃതമാരകുന്നതോടെ വായ്പാ സംഘങ്ങള്‍ക്ക് പുറമെ വായ്‌പേതര സംഘങ്ങള്‍ക്ക് കൂടി അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ അടിമുടി മറ്റങ്ങളാണ് പുതിയ ബങ്കിങ് സംരംഭത്തിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. അതേസമയം സ്ംസ്ഥാന സഹകരണ ബാങ്കിന് കീഴില്‍ ആകെ 20 പതും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കാകെ 800 ഉം ശാഖകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സഹകര ബാങ്കിങ് മേഖലയെ അടിമുടി മാറ്റുന്ന കാര്യങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.