
തിരുവനന്തപുരം: കേരളാ ബാങ്ക് നവംബര്‍ ഒന്നിന് രൂപീകൃതമാകില്ലെന്ന് റിപ്പോര്‍ട്ട്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ തുടരുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം പിടിക്കുന്നതാണ് കേരളാ ബാങ്ക് രൂപീകരണം വൈകാന്‍ പ്രധാന കാരണം. നവംബര്‍ ഒന്നിന് കേരളാ ബാങ്ക് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.
അതേസമയം റിസര്‍വ് ബാങ്ക് അനുമതി നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്ക് രൂപീകരണത്തിന് വന്‍ തിരിച്ചടി നേരിടേണ്ടി വരും. കേസുകള്‍ കോടതി പെട്ടെന്ന് തീര്‍പ്പായില്ലെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും ഇനി നേരിടേണ്ടി വരിക. കേരള ബാങ്കുമായി ബന്ധപ്പെട്ട കേസുകള്‍ പെട്ടെന്ന് പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും കേസ് നവംബര്‍ നാലിലേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതിക്ക് തിരിച്ചടിയുണ്ടായിട്ടുള്ളത്.