കേരളബജറ്റ്; പ്രഖ്യാപനങ്ങളും വകയിരുത്തലുകളും ഒറ്റനോട്ടത്തില്‍

February 07, 2020 |
|
News

                  കേരളബജറ്റ്; പ്രഖ്യാപനങ്ങളും വകയിരുത്തലുകളും ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപനം പുരോഗമിക്കുകയാണ്. പൗരത്വഭേദഗതി അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. നിരവധി ജനസൗഹൃദ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പുരോഗമിക്കുന്നത്. ഈ ബജറ്റില്‍ വകയിരുത്തിയ പദ്ധതികളും ഫണ്ടുകളും താഴെ പറയുന്നു

കുടുംബശ്രീകള്‍ക്കായി 250 കോടിരൂപ

കുടുംബശ്രീയുടെ കീഴില്‍ 25 രൂപയ്ക്ക് ഊണ്‍ ലഭ്യമാക്കുന്ന ആയിരം ഹോട്ടലുകള്‍

കേരളാ ബാങ്ക് ഒരു ലക്ഷം കോടിരൂപയുടെ ഇടപാട് നടത്തും

ക്ലീന്‍ കേരള പദ്ധതിക്ക് 20 കോടിരൂപ

പ്രവാസികളുടെ പുനരധിവാസത്തിന് 27 കോടിരൂപ

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടിരൂപ

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലിശരഹിത വായ്പകള്‍

74 പാലങ്ങള്‍ നിര്‍മിക്കും

കുടിവെള്ള വിതരണത്തിന് 4378 കോടി

തീരദേശ വികസനത്തിന് ആയിരം കോടി

നെല്‍കൃഷി വികസനത്തിന് റോയല്‍റ്റി നല്‍കാന്‍ 40 കോടി

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് അമ്പത് കോടി

കിഫ്ബി മുഖേന 20,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കും

സ്ത്രീശാക്തീകരണത്തിന് പദ്ധതി വിഹിതം ഇരട്ടിയാക്കി

മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ആറ് കോടിരൂപ

പ്രവാസി വകുപ്പിന് 90 കോടിരൂപ മാറ്റിവെക്കും

ആശാവര്‍ക്കര്‍മാര്‍ക്ക് 500 രൂപ ഓണറേറിയം വര്‍ധിപ്പിക്കും

എല്ലാജില്ലകളിലും ഷീ ലോഡ്ജ്

ഇടുക്കിയുടെ സമഗ്രവികസനത്തിനായി ആയിരം കോടിരൂപയുടെ പാക്കേജ്

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 210 കോടി

സര്‍വകലാശാലാ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 140 കോടി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്ത് കോടി രൂപ വകയിരുത്തി

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു

ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടാകില്ല

കെഎം മാണി അനുസ്മരണ മന്ദിരത്തിന് അഞ്ച് കോടി

സിഎംഎസ് കോളജിന്റെ ചരിത്ര മ്യൂസിയത്തിന് അഞ്ച് കോടി

കശുവണ്ടി ഫാക്ടറികള്‍ക്ക് 25 കോടി

പൊതുവിഭ്യാഭ്യാസ സംരക്ഷണത്തിന് 35 കോടി

നെല്‍കൃഷി വ്യാപിപ്പിക്കാന്‍ 118 കോടി 

വയനാടിന്റെ വികസനത്തിന് 2000 കോടിയുടെ പാക്കേജ്

കയര്‍മേഖലയ്ക്ക് 112 കോടിയുടെ വിഹിതം

കെട്ടിട നികുതി വര്‍ധിപ്പിക്കും

പോക്ക് വരവ് ഫീസ് വര്‍ധിപ്പിച്ചു

വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഈടാക്കും

മദ്യത്തിന് നികുതി വര്‍ധിപ്പിക്കില്ല

 

Related Articles

© 2024 Financial Views. All Rights Reserved