
തിരുവനന്തപുരം:കേരളസര്‍ക്കാരിന്റെ ബജറ്റ് ഫെബ്രുവരി 7ന്. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കും മറ്റുമായി ധനമന്ത്രിവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് വിഴിഞ്ഞത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലാണുള്ള്. വരുംദിവസങ്ങളില്‍ വിവിധ മേഖലയിലെ വിദഗ്ധരുമായി ധനവകുപ്പ്മന്ത്രി ചര്‍ച്ച നടത്തും.മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റാണ് ഫെബ്രുവരിയിലേത്. 2021ല്‍ കാലാവധി തീരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അവശേഷിക്കുന്ന സാമ്പത്തിക,സാമൂഹ്യപദ്ധതികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇത്തവണ ബജറ്റ് തയ്യാറാക്കല്‍ വന്‍വെല്ലുവിളിയായേക്കും.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി തവണ ട്രഷറി നിയന്ത്രണവും ചെലവ് ചുരുക്കലുമൊക്കെയായി സംസ്ഥാനം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാവുന്നത്. സര്‍ക്കാരിന് കാര്യമായ വരുമാനമില്ലാതെ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കേന്ദ്രം ജിഎസ്ടി ഇനത്തില്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ വകയിരുത്തേണ്ട ഫണ്ട് എവിടെ നിന്നായിരിക്കാം കണ്ടെത്തുകയെന്ന ആശങ്കയും നിലവിലുണ്ട്.