ബജറ്റിലെ പ്രളയസെസ് ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം ചുമത്തുമോ?

January 31, 2019 |
|
News

                  ബജറ്റിലെ പ്രളയസെസ് ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം ചുമത്തുമോ?

നവകേരള നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കികൊണ്ട് ഇന്ന് അവതിപ്പിച്ച തോമസ് ഐസക്കിന്റെ ബജറ്റ് പൊതുവേ ജനപ്രിയമായിരുന്നു. എന്നാല്‍, പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് പണം കണ്ടത്താന്‍ മിക്ക സാധനങ്ങള്‍ക്കും വില കൂട്ടിയത് ജനങ്ങളെ വലയ്ക്കുകയും ചെയ്യും. വരവ്‌ചെലവ് കണക്കുകള്‍ക്കും പദ്ധതി നിര്‍ദ്ധേശങ്ങള്‍ക്കുമപ്പുറം കൃത്യമായ രാഷ്ട്രീയവിലയിരുത്തലുകളും തോമസ് ഐസക്കിന്റെ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രളയ സെസ് ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങളുടെമേല്‍ അല്‍പം ഭാരം സൃഷ്ടിക്കുന്ന ബജറ്റ് തന്നെയാണ് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. പുനര്‍നിര്‍മാണത്തിനും സമഗ്രആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയത്. മിക്ക ആഡംബര വസ്തുക്കള്‍ക്കുമേലും ഒരു ശതമാനം പ്രളയസെസ് ചുമത്തിയത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഉല്‍പന്ന വിലയ്ക്ക് മുകളില്‍ ചുമത്തുന്ന ഒരു ശതമാനം സെസ് വഴി ആയിരം കോടിരൂപയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രളയനാന്തര പുനര്‍നിര്‍മാണത്തിനുള്ള പുതിയ പദ്ധതികള്‍, നിലവിലെ ചികില്‍സാ സഹായവും ഇന്‍ഷ്വറന്‍സ് പദ്ധതിയും സംയോജിപ്പിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, വാറ്റ് കുടിശികയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിവയും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. 

കാര്‍ഷികമേഖലയ്ക്കും റോഡ് വികസനങ്ങള്‍ക്കുമെല്ലാം പ്രത്യേകം പരിഗണന നല്‍കികൊണ്ടായിരുന്നു ബജറ്റ്. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ  മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായിട്ട് 1000 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത നവീകരണത്തോട് അനുബന്ധിച്ച് കേരളബജറ്റില്‍ മന്ത്രി തോമസ് ഐസക്  പ്രഖ്യാപിച്ചത് വലിയൊരു മാറ്റം സൃഷ്ടിക്കുക തന്നെയാണ്. കേരളത്തിന്റെ ഗതാഗതമേഖലയിലെ വികസനം ലക്ഷ്യമിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.  പരിസ്ഥിതിമലിനീകരണം കുറക്കുന്നതിനും ഇന്ധനലാഭത്തിനും ഗതാഗതമേഖലയിലും സമഗ്രനവീകരണമാണ് ഇതോടെ ലക്ഷ്യമിടുന്നത്. 2022 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറങ്ങും. അടുത്ത 5 വര്‍ഷംകൊണ്ട് കേരളത്തില്‍ 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2 വര്‍ഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം 34.5 കോടിയാണ് അനുവദിച്ചത് എങ്കില്‍ ഇത്തവണ അത് 20 കോടിയായി ചുരുങ്ങി.വനവാസികളെ ബഡ്ജറ്റില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി. വനവാസികള്‍ക്ക് ആയി യാതൊരു പദ്ധതിയും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചില്ല. 

 

Related Articles

© 2025 Financial Views. All Rights Reserved