ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി; ബജറ്റ് പ്രസംഗം നീണ്ടത് 3.18 മണിക്കൂര്‍

January 15, 2021 |
|
News

                  ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി; ബജറ്റ് പ്രസംഗം നീണ്ടത് 3.18 മണിക്കൂര്‍

തിരുവനന്തപുരം: ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് കെ.എം. മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് മറികടന്നത്.

പ്രവാസികള്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3,000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശത്ത് തുടരുന്നവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും. 3,500 രൂപയായിരിക്കും വിദേശത്ത് തുടരുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. പെന്‍ഷന് പുറമെ പ്രവാസികളുടെ നൈപുണ്യവികസനത്തിനും മറ്റുമായി 100 കോടി രൂപയും ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തി. ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക്കാണ് പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്.


സംസ്ഥാനത്ത് അന്യ സംസ്ഥാന ലോട്ടറികള്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളീയരെ കൊള്ളയടിക്കുന്ന ഇടനിലക്കാര്‍ വഴിയുള്ള ഇത്തരം ലോട്ടറികളെ പരിമിത അധികാരമാണെങ്കില്‍ കൂടിയും ശക്തമായി ഉപയോഗിച്ച് പ്രതിരോധിക്കും. എന്ത് വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

കേരള സംസ്ഥാന ലോട്ടറികളുടെ സമ്മാന വിഹിതം വില്‍പ്പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കും. സംസ്ഥാന ലോട്ടറി ഏജന്റുമാരുടെ പ്രൈസ് വര്‍ധിപ്പിക്കും. 100 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന ഏജന്‍സ് പ്രൈസ് 10 രൂപയില്‍ നിന്നും 20 രൂപയാക്കി വര്‍ധിപ്പികും. മറ്റ് സമ്മാനങ്ങളിലെയും 12 ശതമാനം വര്‍ധിപ്പിക്കാനും ബജറ്റില്‍ തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved