രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 4ന്; വെല്ലുവിളിയോ?

May 24, 2021 |
|
News

                  രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 4ന്;  വെല്ലുവിളിയോ?

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതല്‍ ജൂണ്‍ 14 വരെ ചേരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.

പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ഗവര്‍ണര്‍ നടത്തും. ധനമന്ത്രിയായുളള കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് സൂചനകള്‍. കൊവിഡിനെ തുടര്‍ന്നുളള ധന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ കേരള ബജറ്റ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാകും.

വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കൊവിഡ് ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved