
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ ശക്തമായ വാക്‌പോരാണ് അരങ്ങേറുന്നത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാറിന്റെ സമീപനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാറിന് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ലഭിക്കാത്തത് മൂലമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. ജിഎസ്ടി കുടിശ്ശികയായി കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കാനുള്ള 1600 കോടി രൂപ ഇതുവരെ ലഭിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു.
അതേസമയം സ്ഥാനത്ത് ഭയപ്പെടുത്ത പ്രതിസന്ധിയില്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം മുതല്‍ ശമ്പള വിതരണത്തിന് ചില പ്രതന്ധികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജിഎസ്ടിയിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കാനുള്ള കുടിശ്ശിക കിട്ടിയാല്‍ നിലവിലെ പ്രതസിന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് ധനമന്ത്രി പറയുന്നത്.