
കേരളം ഇപ്പോള്‍ നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പ്രളയം ദുരന്തം മൂലം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട സാമ്പത്തിക തകര്‍ച്ച അത്ര ചെറുതൊന്നുമല്ല. കേരളം പോലെയുള്ള ഒരു സംസ്ഥാനം പ്രളയത്തെ അതിജിവച്ചതും ഒരുമയോടെയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ ഉള്‍പ്പെടുയിട്ടുള്ള പദ്ധതികള്‍ മാത്രമല്ല കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഉള്ളത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കാനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികളാവും പ്രധാനമായും നടപ്പിലാക്കുക.
സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കും. സംസ്ഥാനത്ത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളാവും പ്രധാനമായും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുക. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാവും പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ട് വെക്കുക. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയന്നതാണ് പ്രധാന ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തകര്‍ച്ച നേരിട്ടത് പ്രളയാനന്തര കാലത്താണ്. അത് കൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കാര്‍ഷിക പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കും.