വ്യവസായ തര്‍ക്ക പരിഹാരത്തിന് പുതിയ നിയമം; കരട് ബില്‍ പരിഗണനയില്‍

July 13, 2021 |
|
News

                  വ്യവസായ തര്‍ക്ക പരിഹാരത്തിന് പുതിയ നിയമം; കരട് ബില്‍ പരിഗണനയില്‍

തിരുവനന്തപുരം: വ്യവസായ നടത്തിപ്പിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പ്രഖ്യാപിച്ച നിയമം കിറ്റെക്‌സ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ് തയാറാക്കിയ നിയമാനുസൃത തര്‍ക്ക പരിഹാര സംവിധാനത്തിനുള്ള കരടു ബില്‍ നിയമ വകുപ്പിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചു.

വ്യവസായങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിലെ പരാതികള്‍ ഏകീകൃത സംവിധാനം വഴി പരിഹരിക്കാനാണു നിയമം കൊണ്ടു വരുന്നത്. വകുപ്പുകളിലെ വ്യത്യസ്തമായ ചട്ടങ്ങള്‍ മൂലം നിലവില്‍ പരാതി പരിഹാരം എളുപ്പമല്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ തര്‍ക്ക പരിഹാരത്തിന് ഉന്നതാധികാര സമിതികള്‍ക്കു രൂപം നല്‍കും. സമിതികളുടെ തീരുമാനം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved