
തിരുവനന്തപുരത്ത് തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സംസ്ഥാന ഗവണ്‍മെന്റ് ആരംഭിക്കുന്ന വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിലേക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു കമ്പനിക്ക് കടന്നുവരാം. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം നല്‍കുന്നത്. ലൈഫ് സയന്‍സ് പാര്‍ക്കിലെ 85,000 ചതുരശ്രഅടി കെട്ടിടത്തിലാണ് വാക്‌സിന്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ഓരോ കമ്പനിക്കും ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ ഭൂമി പാട്ടത്തിനു നല്‍കും.
പാട്ട കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ അനുവദിക്കും. 20 വര്‍ഷത്തെ തിരിച്ചടവ് നിശ്ചയിച്ചയിച്ചായിരിക്കും ക്കും വായ്പ അനുവദിക്കുന്നത്. വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റിനുള്ള വായ്പാപരിധി 30 കോടിയും ഫില്ലിംഗ് ആന്‍ഡ് ഫിനിഷിംഗ് യൂണിറ്റിനുള്ള വായ്പ പരിധി 20 കോടിയും ആയിരിക്കും ഉപകരണങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ഉള്‍പ്പെടെ 30 ശതമാനം സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.
വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റിന് അഞ്ച് കോടി രൂപയും ഫില്ലിംഗ് ആന്‍ഡ് ഫിനിഷിംഗ് യൂണിറ്റിന് ഒരു കോടി രൂപയും നല്‍കും യൂണിറ്റിലെ പൊതുവായ കാര്യങ്ങള്‍ ചുമതല കെഎസ്‌ഐഡിസിക്കാണ്. ഏതൊരു അസുഖത്തിന്റെയും വാക്സിന്‍ ഇവിടെ വരുന്ന കമ്പനികള്‍ക്ക് ഉല്‍പ്പാദിപ്പിക്കാം. അത് കമ്പനികളാണ് തീരുമാനിക്കേണ്ടത്. പ്രധാനമായും ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം കമ്പനികള്‍ ആണ് ഇപ്പോള്‍ വാക്സിന്‍ രംഗത്തുള്ളത്. 75 ഏക്കര്‍ സ്ഥലമാണ് സയന്‍സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 35 ഏക്കറിലധികം സ്ഥലം ഇപ്പോള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. വാക്സിന്‍ തുടങ്ങാന്‍ 25 ഏക്കറിലധികം സ്ഥലം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.