
കൊച്ചി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി അതിഥി തൊഴിലാളികളാണ് കേരളത്തില്‍ നിന്ന് പലായനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പലായനം ചെയ്ത ഭൂരിഭാഗം അതിഥി തൊഴിലാളികളും തിരിച്ചെത്തിയിരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി കേരളം ഇപ്പോള്‍ മാറിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം.
കേരളം അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായതിന്റെ പ്രധാനകാരണം ദിവസക്കൂലിയില്‍ മുമ്പില്‍ നില്‍ക്കുന്നതുകൊണ്ടാണ്. സംസ്ഥാനത്ത് ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ശാരശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് ഇത് 700.7 രൂപയും. മറ്റ് ജോലി ചെയ്യുന്നവരുടെയും കൂലി ഒട്ടും കുറവല്ല. 670.1 രൂപ മറ്റുള്ള ജോലി ചെയ്താല്‍ ലഭിക്കും.
ബീഹാര്‍, അസം, ഒഡിഷ,ത്രിപുര, ഉത്തര്‍പ്രദേശ്, മേഘാലയ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ പകുതി മാത്രമാണ് കൂലി ലഭിക്കുക. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ കേരളം അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ത്രിപരയിലാണ് കൃഷിപ്പണിക്ക് മറ്റ് പണികളേക്കാള്‍ കൂലി ലഭിക്കുന്നത്. അവിടെ നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി ദിവസക്കൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് ഇത് 270 രൂപയാണ്. മറ്റ് ജോലി ചെയ്യുന്നവര്‍ക്ക് ത്രിപുരയില്‍ 250 രൂപയാണ് ലഭിക്കുന്നത്.