
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ടെക് ചാലഞ്ച് സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 25 വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.വ്യവസായങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ സാങ്കേതിക പ്രതിവിധികള്‍ കണ്ടെത്തുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. ടെക് ചാലഞ്ചില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡസ്ട്രി സ്റ്റാര്‍ട്ടപ് കൊളാബറേഷന്‍ പ്ലാറ്റ്ഫോം (ഐഎസ്സിപി) കേന്ദ്രീകരിച്ച് വിവിധ വ്യവസായങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് വിവിധ ഘട്ടങ്ങളിലായി മത്സരം .
വിവിധ പാട്ണര്‍മാര്‍ ക്യൂറേറ്റ് ചെയ്ത പ്രത്യേക മേഖലയേയും വെല്ലുവിളിയേയും അടിസ്ഥാനമാക്കിയാണ് ഓരോ മത്സരവും സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആപ്ലിക്കേഷനുകള്‍ കെഎസ് യുഎം തിരഞ്ഞെടുക്കും. തുടര്‍ന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സൂക്ഷ്മപരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും.വെല്ലുവിളികളും ആവശ്യകതകളും അടിസ്ഥാനമാക്കി ഹോസ്പിറ്റല്‍ മാനേജ്മെന്റ് ജനുവരി ആറിന് നടത്തുന്ന സെഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കണം. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ സ്റ്റാര്‍ട്ടപ്പുകള്‍ ജനുവരി 13 ന് ആശയങ്ങളും പ്രതിവിധികളും അവതരിപ്പിക്കണം.