15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; ഇലട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം

November 07, 2020 |
|
News

                  15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; ഇലട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്ന 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. 2021 ഡനുവരി ഒന്നിന് ശേഷം 15 വര്‍ഷം കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, പൊതുഗാതഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷള്‍ക്കായിരിക്കും പുതിയ നിയമം ബാധകമാകുക.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളെ പുതിയ നിയമം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പ്രകൃതി സൗഹാര്‍ദ്ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്നാണ് സൂചന. ഇനി 15 വര്‍ഷം കഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കണമെങ്കില്‍ അത് സിഎന്‍ഡി, ഇലട്രിക്, എല്‍പിജി, എല്‍എന്‍ജി, തുടങ്ങിയവയിലേക്ക് മാറിയാല്‍ മതി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ നിരോധനം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഇലട്രിക് വാഹനങ്ങളെ പ്രത്സാഹിപ്പിക്കുന്നതിന് നേരത്തെ നിര്‍ദ്ദേമുണ്ടായിരുന്നു. അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിന് പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറിയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് സിഎന്‍ജി, എല്‍പിജി, തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളെ നിരപത്തിലിറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved