
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നാളെ ബജറ്റ് അവതരിപ്പിക്കും. പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാകും നാളെ അവതരിപ്പിക്കുക. നികുതിയിനങ്ങളില്‍ നാളെ മാറ്റങ്ങള്‍ വരുത്തുമെങ്കിലും, കൂടുതല്‍ ക്ഷേമ പദ്ധതികളാകും ഉള്‍പ്പെടുത്തുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് സഭയില്‍ വെക്കും. സാമ്പത്തികപരമായി സംസ്ഥാനം വലിയ വെല്ലുവളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതമായ നടപടികളാകും ബജറ്റില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല, മദ്യം അടക്കമുള്ള ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ മുതിരുക.
അതേസമയം വരുമാനത്തിന്റെ മുഖ്യഭാഗത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഭൂമിയുടെ ന്യായ വില കൂട്ടണമെന്ന നിര്‍ദ്ദേശങ്ങളും ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനക്ഷേമ പദ്ധതികളാകും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുക. ജനപ്രിയ പ്രഖ്യാപനങ്ങളും നയങ്ങുമാകും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. മാത്രമല്ല, കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടുകളാകും സ്വീകരിക്കുക.
എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം സംസ്ഥാനം കുറക്കാന്‍ സാധ്യതയില്ല. അതേസമയം കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറച്ചത് മൂലം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണക്കുകള്‍ മാറ്റം വരുത്താന്‍ തോമസ് ഐസക്ക് ഒരുപക്ഷേ മുതിര്‍ന്നേക്കാം.
ബജറ്റ് കമ്മി എത്രയാകും സംസ്ഥാനം നിശ്ചയിക്കുക എന്ന് വ്യക്തവുമല്ല. അതേസമയം പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുണ്ട്. കേന്ദ്രവിഹിതം വന്‍ തോതില്‍ ലഭിക്കാനുള്ളത് മൂലം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാംണ് ഉള്ളത്. കേന്ദ്ര വിഹിതം ലഭിച്ചാല്‍ മാത്രമേ സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചെറിയ തോതിലെങ്കിലും കരയകറാന്‍ സാധിക്കുകയുള്ളുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത്
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇരുട്ടടി തന്നെയാണ് ഉണ്ടായിട്ടുള്ളത. പ്രത്യേകിച്ച് സംസ്ഥാനം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍. എന്നാല്‍ കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവര്‍ദ്ധന ഈ മേഖലയില്‍ നിന്നും ധനമന്ത്രി ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ലൈഫ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും. ക്ഷേമപദ്ധതികള്‍ക്ക് കുടുതല്‍ പണം നീക്കിവച്ച് ജനകീയബജറ്റാക്കാനുള്ള ആലോചനയാണ് ധനമന്ത്രി.
എന്നാല്‍ സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുകൊണ്ട് എങ്ങനെയാകും ബജറ്റ് അവതരിപ്പിക്കുക എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറും, സംസ്ഥാന സര്‍ക്കാറും അഭിപ്രായ ഭിന്നതകള്‍ ശക്തമായതുകൊണ്ടാണ് കേരളത്തിന്റെ വിഹിതം കുറക്കാന്‍ സംസ്ഥാനം തയ്യാറായിട്ടുള്ളതെന്ന ആരോപണങ്ങളുമുണ്ട്.