
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടെ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെയാണ് വായ്പയെടുക്കാന്‍ അനുമതി ഉള്ളത്. നേരത്തേ ഇത് 3 ശതമാനമായിരുന്നു.
കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനങ്ങള്‍ കേരളം പാലിച്ചതോടെ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിനൊപ്പം ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നാല് നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ക്ക് 4 ശതമാനം വരെയാണ് വായ്പയെടുക്കാന്‍ അനുമതി.
ഈ ആറ് സംസ്ഥാനങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കാം. വായ്പയെടുത്ത ഫണ്ട് ആത്മ നിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് വിനിയോഗിക്കാം. വായ്പാ പരിധി ഉയര്‍ത്താന്‍ നേരത്തേ തന്നെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ നടപടി കേരളത്തിന് കൂടുതല്‍ ആശ്വാസകരമാകും.
അതേസമയം നേരത്തേ 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാന കമ്മി നികത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റിന്റെ (PDRD) മൂന്നാം പ്രതിമാസ ഗഡുവായ 1657.58 കോടി രൂപ കേരളതത്തിന് ലഭിച്ചിരുന്നു. സംസ്ഥാനത്തിന് ഇതുവരെ ലഭിച്ച ആകെ തുക (2021 ഏപ്രില്‍-ജൂണ്‍) 4972.74 കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ക്ക് ആകെ അനുവദിച്ചത് 9,871 കോടി രൂപയാണ്. മൂന്നാം ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ആകെ 29, 613 കോടി രൂപ കൈമാറിയിരുന്നു.