സിനിമ നിര്‍മിക്കാന്‍ വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേരും തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്

November 21, 2020 |
|
News

                  സിനിമ നിര്‍മിക്കാന്‍ വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേരും തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമ നിര്‍മിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേര്‍ അതു തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ക്കുള്ള വായ്പ കെഎഫ്‌സി നിര്‍ത്തിയതിനെത്തുടര്‍ന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് വായ്പ മുടക്കിയവരുടെ പട്ടിക കെഎഫ്‌സി എംഡി ടോമിന്‍ തച്ചങ്കരി കൈമാറിയത്.

കെഎഫ്‌സിയില്‍ നിന്നു വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാനുള്ളതു 33.17 കോടി രൂപയാണ്. ഇതില്‍ ഒരു വായ്പ പൂര്‍ണമായി തിരിച്ചടച്ചു. 2 നിര്‍മാതാക്കള്‍ ഇപ്പോഴും ഗഡുക്കളായി തുക അടയ്ക്കുന്നുണ്ട്. ബാക്കി 17 പേര്‍ തിരിച്ചടവു മുടക്കി. 2013 ല്‍ വായ്പയെടുത്ത പത്തനംതിട്ടയിലെ നിര്‍മാണ കമ്പനി മാത്രം 5.34 കോടിയാണു തിരിച്ചടയ്ക്കാനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved