1000 ചെറുകിട സംരംഭകര്‍ക്ക് 1500 കോടിയുടെ വായ്പ പദ്ധതിയുമായി കെഎഫ്‌സി

July 30, 2020 |
|
News

                  1000 ചെറുകിട സംരംഭകര്‍ക്ക് 1500 കോടിയുടെ വായ്പ പദ്ധതിയുമായി കെഎഫ്‌സി

കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടി എന്ന പേരില്‍ പുതിയ വായ്പാപദ്ധതിക്ക് കെഎഫ്‌സി 1500 കോടിയുടെ ഫണ്ട് രൂപീകരിക്കുന്നു. കടപ്പത്രം പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തുമാണിത്. വര്‍ഷം 1000 ചെറുകിട സംരംഭകര്‍ക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള വായ്പ നല്‍കുകയാണുദ്ദേശ്യം.

5 വര്‍ഷം തുടര്‍ച്ചയായി നടപ്പാക്കുമ്പോള്‍ 5000 സംരംഭകര്‍ക്കു പ്രയോജനം ലഭിക്കും. വായ്പകളുടെ പലിശ 10 ശതമാനം ആണെങ്കിലും 3 ശതമാനം പലിശ സബ്‌സിഡി ലഭിക്കുന്നതിനാല്‍ ഫലത്തില്‍ 7 ശതമാനം മാത്രം. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്റ്റാര്‍ട്ടപ് കമ്പനികളെയും എംഎസ്എംഇ യൂണിറ്റുകളെയും തിരഞ്ഞെടുക്കാന്‍ കെഎഫ്‌സി പ്രതിനിധിയും നോഡല്‍ ഓഫിസറും ബാങ്കിങ്, വ്യവസായ വിദഗ്ധരും അടങ്ങുന്ന സമിതിയെ നിയോഗിക്കും. 18-50 പ്രായവിഭാഗത്തിലുള്ള സംരംഭകര്‍ക്കാണു വായ്പ നല്‍കുക. യോഗ്യരായ സംരംഭകരെ ലഭിക്കാന്‍ 10000 പേര്‍ക്ക് സംരംഭക പരിശീലനവും നല്‍കും.

Related Articles

© 2024 Financial Views. All Rights Reserved