
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്കായി 1000 കോടി രൂപയുടെ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി). സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയുടെ അടിസ്ഥാനത്തില്‍ കെഎഫ്‌സി വായ്പ നല്‍കും.
സംരംഭകര്‍ക്ക് വായ്പ ലഭിക്കാന്‍ വസ്തു ഈട് വേണമെന്നില്ല. ഈ വര്‍ഷം ഇതിനകം വായ്പയായി വിതരണം ചെയ്ത 2,450 കോടി രൂപയ്ക്ക് പുറമേയാണ് പുതിയ വായ്പാ പദ്ധതി. മാര്‍ച്ച് 31 ന് അകം 1,000 കോടി വിവിധ സംരംഭ പദ്ധതികള്‍ക്കായി വിതരണം ചെയ്യാനാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പദ്ധതി.