
മുംബൈ: കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസിന് 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 44.20 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 133.73 കോടി രൂപയായിരുന്നു ലാഭം. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 758.10 കോടി രൂപയില്‍ നിന്നും 39 ശതമാനം ഉയര്‍ന്ന് 1,053.67 കോടി രൂപയായി.
2021-22 വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍വര്‍ഷത്തെ 311.5 കോടി രൂപയില്‍ നിന്നും 316.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,820.1 കോടി രൂപയാണ് മൊത്തം വരുമാനം. 2020-21 സാമ്പത്തികവര്‍ഷം ഇത് 2,802 കോടി രൂപയായിരുന്നു. ഇത് കിര്‍ലോസ്‌കറിനെ സംബന്ധിച്ച് നല്ല പാദമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് സ്റ്റാന്‍ഡ്ലോണ്‍ ബിസിനസ്സ് ടോപ്പ് ലൈന്‍ 29 ശതമാനം വളര്‍ച്ച നേടി. ഇത് പ്രധാനമായും ഉയര്‍ന്ന ഡിവിഡന്റ് വരുമാനം മൂലമാണ്,’ കെഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് ഛബ്രിയ പറഞ്ഞു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കിര്‍ലോസ്‌കര്‍ ഫെറസ് ഇന്‍ഡസ്ട്രീസ് പൈപ്പ്, മൂല്യവര്‍ദ്ധിത സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി ഐഎസ്എംടിയെ ഏറ്റെടുത്തിരുന്നു.