കിറ്റെക്‌സ് തെലുങ്കാനയില്‍ 3500 കോടി രൂപ നിക്ഷേപിക്കും; ധാരണാപത്രം ഒപ്പുവച്ചു

September 18, 2021 |
|
News

                  കിറ്റെക്‌സ് തെലുങ്കാനയില്‍ 3500 കോടി രൂപ നിക്ഷേപിക്കും;  ധാരണാപത്രം ഒപ്പുവച്ചു

കിറ്റെക്‌സ് കേരളത്തില്‍ നിന്ന് പിന്‍വലിച്ച് തെലുങ്കാനയില്‍ നിക്ഷേപിക്കുന്ന 3500 കോടി രൂപ തെലുങ്കാനയിലെ വ്യവസായ പാര്‍ക്കിലും ടെക്‌സ്റ്റെയില്‍സ് പാര്‍ക്കിലുമായി നിക്ഷേപിക്കും.ഇത് സംബന്ധിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് തെലുങ്കാന സര്‍ക്കാരുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

തെലുങ്കാന വ്യവസായ മന്ത്രി എം ടി രാമറാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആണ് കിറ്റെക്‌സ് ഗ്രൂപ്പ് തങ്ങളുടെ നിക്ഷേപങ്ങളും വ്യവസായങ്ങളും ഹൈദരാബാദിലെ വ്യവസായ പാര്‍ക്കിലും വാറങ്കല്‍ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലും ആയി വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഈ രണ്ടു പ്രധാന പദ്ധതികളുടെയും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ഉണ്ടാകും. കേരളാ സര്‍ക്കാരിന്റെ നിരന്തര പരിശോധനകള്‍ കമ്പനിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കിറ്റെക്‌സ് എംഡി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിരന്തര പീഡനങ്ങള്‍ മൂലം 3,500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതികളില്‍ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുന്നു എന്നറിയിച്ചതിന് ശേഷമാണ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക് പോയത്. കിറ്റെക്‌സ് വ്യവസായങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് വ്യാപിപ്പിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ ഒന്‍പത് സംസ്ഥാന ഗവണ്‍മെന്റുകളും യുഎഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളും വീണ്ടും ക്ഷണം അറിയിച്ചതായി കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പറഞ്ഞു.

Read more topics: # kitex,

Related Articles

© 2025 Financial Views. All Rights Reserved