
പ്ലാസ്റ്റിക് നിരോധനം സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കാനിരിക്കെ ബദല്‍ സംവിധാനങ്ങള്‍ ആരായുകയാണ് വ്യാപരികള്‍. എന്നാല്‍ ഈ അവസരം മുമ്പില്‍കണ്ട് തുണിസഞ്ചികള്‍ വിപണിയിലെത്തിക്കുകയാണ് കിറ്റക്‌സ്. ഓരോ ഉപഭോക്താവിനും താങ്ങാവുന്ന വിലയില്‍ പ്രകൃതിസൗഹൃദ തുണിസഞ്ചികളാണ് കമ്പനി വിപണിയിലിറക്കിയത്. പത്ത് രൂപ മുതലാണ് വില ആരംഭിക്കുന്നത്.
വിവിധ വലിപ്പത്തില്‍ ലഭ്യമായ ഈ തുണി സഞ്ചികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പേര് പ്രിന്റ് ചെയ്തും നിര്‍മിച്ചു നല്‍കും. കിറ്റെക്‌സിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇവയുടെ നിര്‍മാണം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ സഞ്ചികള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയുമെന്നും കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു.വിവിധ നിറങ്ങളിലും വലിപ്പത്തിലും ഭംഗിയോടെ നിര്‍മിക്കുന്ന കിറ്റെക്‌സ് തുണി സഞ്ചികള്‍ ദീര്‍ഘകാലം നിലനില്‍ക്കും. അതുമാത്രമല്ല കേടാവുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത് വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ എളുപ്പം അലിഞ്ഞുചേരും. കാരണം അത്തരത്തിലുള്ള കോട്ടണ്‍ ഉപയോഗിച്ചാണ് സഞ്ചിയുടെ നിര്‍മാണം. അതിനാല്‍ പ്രകൃതിക്ക് ഒരു തരത്തിലും ഇതു ദോഷം ചെയ്യുന്നില്ല. വിശദ വിവരങ്ങള്‍ക്ക് 8547862701 എന്ന നമ്പറുമായി ബന്ധപ്പെടുക