
'ഖുശി കാ സീസണ്‍' എന്ന പേരില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഉത്സവ സീസണ്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. ആകര്‍ഷകമായ വായ്പ പലിശനിരക്കുകള്‍, വായ്പാ പ്രോസസ്സിംഗ് ഫീസ് ഇളവുകള്‍, റീട്ടെയില്‍, കാര്‍ഷിക വായ്പ വിഭാഗങ്ങളിലെ എളുപ്പത്തിലുള്ള ഓണ്‍ലൈന്‍ വായ്പ അംഗീകാരങ്ങള്‍ എന്നിങ്ങനെ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വായ്പയെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7% പലിശയ്ക്ക് മുതല്‍ ഭവനവായ്പ ലഭിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
മറ്റൊരു ബാങ്കിലെ ഉപഭോക്താക്കള്‍ കോട്ടക് മഹീന്ദ്ര ബാങ്കിലേക്ക് വായ്പ അക്കൗണ്ട് മാറ്റുകയാണെങ്കില്‍, ബാക്കി തുക കൈമാറുന്നതിന് 20 ലക്ഷം രൂപ വരെ ലാഭിക്കാന്‍ അര്‍ഹതയുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക, ജീവിതശൈലി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഖുഷി കാ സീസണിന്റെ 2020 പതിപ്പ് ആരംഭിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.
ഉത്സവ സീസണിന് മുന്നോടിയായി, കാര്‍ ലോണുകളുടെയും ഇരുചക്ര വാഹന വായ്പകളുടെയും പ്രോസസ്സിംഗ് ഫീസില്‍ 50% ഇളവാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കാര്‍ഷിക ബിസിനസ്സ്, വാണിജ്യ വാഹനം, നിര്‍മ്മാണ ഉപകരണ ധനകാര്യം എന്നിങ്ങനെയുള്ള വായ്പകളുടെ പ്രോസസ്സിംഗ് ഫീസിലും 50% ഇളവ് നല്‍കും. മെട്രോ, നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ ലഭ്യമാണ്. മാത്രമല്ല, വനിതാ അപേക്ഷകര്‍ക്ക് വായ്പാ ഉല്‍പ്പന്നങ്ങളിലുടനീളം പ്രത്യേക ഇളവുകള്‍ നേടാനാകും.
പ്രതിദിനം ഒരു രൂപ മുതല്‍ ആരംഭിക്കുന്ന പലിശനിരക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുന്‍കൂട്ടി ശമ്പളം ലഭിക്കും. കൊട്ടക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ 10% തല്‍ക്ഷണ കിഴിവ്. ആകര്‍ഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഷോപ്പിംഗ്, വെല്‍നസ്, വിനോദം, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളില്‍ 100+ ഓഫറുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
വനിതാ അപേക്ഷകര്‍ക്കായി വായ്പ ഉല്‍പ്പന്നങ്ങളിലുടനീളം പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, നോ കോസ്റ്റ് ഇഎംഐ പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ മറ്റ് ബാങ്കിംഗ് ഉല്‍പ്പന്നങ്ങളിലും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും.