
മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ കോട്ടക് മഹീന്ദ്ര ബാങ്കിന് നടപ്പുവര്‍ഷത്തില്‍ നേട്ടമെന്ന് റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റലാഭത്തില്‍ 2019-2020മ സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ നേട്ടമുണ്ടാിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റലാഭത്തില്‍ 51 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദമവസാനിച്ചപ്പോള്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയിട്ടുള്ളത് 1,724 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 1,142 കോടി ്‌രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും നേട്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 25 ശതമാനം വര്‍ധിച്ച് 3,350 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 2,676 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ സേവിങ് നിക്ഷേപത്തിലും നടപ്പുവര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സേവിങ് നിക്ഷേപം 20 ശതമാനം വര്‍ധിച്ച് 80,425 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളിവില്‍ ബാങ്കിന്റെ സേവിങ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത് 66,892 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കറന്റ് എക്കൗണ്ട് വഴിയുള്ള നിക്ഷേപത്തിലും സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപത്തില്‍ 22 ശതമാനം വര്‍ധിച്ച് 33,216 കോടി രൂപയായി ഉയര്‍ന്ന്ു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 27,231 കകോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചണ്ടിക്കാട്ടുന്നത്.