കെഫിന്‍ ടെക്നോളജീസില്‍ 310 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്

September 20, 2021 |
|
News

                  കെഫിന്‍ ടെക്നോളജീസില്‍ 310 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്

ഫിനാഷ്യല്‍ ടെക്നോളജി കമ്പനിയായ കെഫിന്‍ ടെക്നോളജീസില്‍ 310 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്.  മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് സേവനം നല്‍കുന്ന കമ്പനിയാണ് കെഫിന്‍ ടെക്നോളജീസ്. 9.98ശതമാനം ഓഹിരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയില്‍ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു.

കെ ഫിന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക. മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ രജിസ്ട്രാര്‍ ഏജന്‍സി സര്‍വീസ്, കോര്‍പറേറ്റുകളുടെ ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍, വെല്‍ത്ത് മാനേജുമെന്റ് സര്‍വീസ്, ഡാറ്റ പ്രൊസസിങ് തുടങ്ങിയവയാണ് കെഫിന്‍ ടെക്നോളജീസിന്റെ പ്രവര്‍ത്തനമേഖല. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ റെക്കോഡ് കീപ്പിങ് ഏജന്‍സിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved