റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബിന്റെ ആദ്യ ചെയര്‍മാനായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു

November 17, 2020 |
|
News

                  റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബിന്റെ ആദ്യ ചെയര്‍മാനായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബിന്റെ ആദ്യ ചെയര്‍മാനായി ഇന്‍ഫോസിസിന്റെ മുന്‍ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ധനകാര്യമേഖലയില്‍ സാങ്കേതിക വിദ്യയിലൂന്നിയ നവീകരണത്തിന് ഇന്നൊവേഷന്‍ ഹബ് (ആര്‍ബിഐഎച്ച്) ആരംഭിക്കുമെന്ന് ഓഗസ്റ്റില്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ആര്‍ബിഐഎച്ചിന്റെ പ്രചവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവില്‍ ക്രിസ് ഗോപാലകൃഷ്ണന്‍.

മദ്രാസ് ഐഐടി പ്രൊഫസര്‍ അശോക് ജുന്‍ജുന്‍വാല, ബെംഗളുരു ഐഐഎസ് സി പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂര്‍ത്തി, ടിവിഎസ് ക്യാപിറ്റല്‍ ഫണ്ട് സിഎംഡി ഗോപാല്‍ ശ്രീനിവാസന്‍, എ്ന്‍പിസിഐ മുന്‍ സിഇഒ എ.പി ഹോത്ത, സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആര്‍ബിഐ എക്യുക്യുട്ടീവ് ഡയറക്ടര്‍ ടി റാബി ശങ്കര്‍, ആര്‍ബിഐയിലെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിഭാഗം സിജിഎം ദീപക് കുമാര്‍, ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്നോളജിയിലെ ഡയറക്ടര്‍ കെ നിഖില എന്നിവരാണ് അംഗങ്ങള്‍. സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല.
    



News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved