ഗതാഗത മേഖലയില്‍ വന്‍നവീകരണം; തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കും

January 31, 2019 |
|
News

                  ഗതാഗത മേഖലയില്‍ വന്‍നവീകരണം; തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കും

ഗതാഗത നവീകരണത്തോട് അനുബന്ധിച്ച് കേരളബജറ്റില്‍ മന്ത്രി തോമസ് ഐസക്  പ്രഖ്യാപിച്ചത് വലിയൊരു മാറ്റം സൃഷ്ടിക്കുക തന്നെയാണ്. കേരളത്തിന്റെ ഗതാഗതമേഖലയിലെ വികസനം ലക്ഷ്യമിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.  പരിസ്ഥിതിമലിനീകരണം കുറക്കുന്നതിനും ഇന്ധനലാഭത്തിനും ഗതാഗതമേഖലയിലും സമഗ്രനവീകരണമാണ് ഇതോടെ ലക്ഷ്യമിടുന്നത്. 2022 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറങ്ങും. 

ആദ്യപടിയായി തിരുവനന്തപുരം ഡിപ്പോയിലെ മുഴുവന്‍ സര്‍വീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. അങ്ങനെ മുഴുവന്‍ ബസ്സുകളും ഇലക്ട്രിക് ആക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി തിരുവനന്തപുരം മാറുകയും ചെയ്യും. പടിപടിയായി കെഎസ്ആര്‍ടിസി ബസ്സുകളിലേക്ക് മാറുകയാണ് ചെയ്യുക. 

ഇലക്ട്രിക് ബസ് നിര്‍മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തി വരികയാണ്. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇ-മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടിന് അംഗീകാരം. 12 കോടി രൂപ വകയിരുത്തി. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് ഈ ഫണ്ടില്‍ നിന്ന് ഇളവ് നല്‍കും.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved