പുതിയ ബസുകള് വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് കിഫ്ബിയുടെ അനുമതി

January 09, 2020 |
|
News

                  പുതിയ ബസുകള് വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് കിഫ്ബിയുടെ അനുമതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വ്യവസ്ഥകളില്‍ ഇളവ് നല്‍കും. ഡിപ്പോകള്‍ ഈട് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് പുറമെ പലിശയിലും കുറവ് നല്‍കും. ഇളവില്‍ ധാരണയായെങ്കിലും ഷാസി വാങ്ങി ബോഡി നിര്‍മിക്കണോ അതോ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് വാങ്ങണോ എന്നതിലുള്ള തര്‍ക്കം തുടരുകയാണ്. യൂനിയനുകളുമായുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചയിലാണ് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.

തിരിച്ചടവായി ഏഴ് ഡിപ്പോകളില്‍ വരുമാനം നല്‍കണമെന്നായിരുന്നു ഫണ്ട് അനുവദിച്ചപ്പോഴത്തെ കിഫ്ബി വ്യവസ്ഥ. 28 ഡിപ്പോകളാണ് ഇനി പണയം വെയ്ക്കാത്തതായി കെഎസ്ആര്‍ടിസിയുടെ കൈവശമുള്ളൂ.അതുകൂടി പണയം വെച്ചാല്‍ ശമ്പളം കൊടുക്കാന്‍ പണമുണ്ടാകില്ല. അതുകൊണ്ടാണ് ധനവകുപ്പ് തിരിച്ചടവ് തത്കാലം വേണ്ടെന്ന് വെക്കുന്നത്. 3.25% പലിശയിലും ഇളവ് നല്‍കും.ഇളവുണ്ടെങ്കിലും വാങ്ങുന്ന കാര്യത്തിലെ തര്‍ക്കം തീര്‍ന്നിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് വാങ്ങിയാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് നിലപാട്. കാരണം ഷാസി വാങ്ങിയാല്‍ ബോഡി നിര്‍മിക്കാന്‍ വര്‍ക്ക്‌ഷോപ്പുകളഇല്‍ ജോലിക്കാരില്ല. താല്‍ക്കാലിക തൊഴിലാളികളെയെല്ലാം നേരത്തെ പിരിച്ചുവിട്്ടു. മാത്രമല്ല പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ മാത്രമാണ് ബോഡി നിര്‍മാണത്തിന് അനുതിയുള്ളത്. 900 ബസ് നിരത്തിലെത്താന്‍ മാസങ്ങള്‍ എടുക്കും.

 

Related Articles

© 2025 Financial Views. All Rights Reserved